കരിപ്പൂരിൽ വൻ സ്വർണ വേട്ട

കരിപ്പൂരിൽ വൻ സ്വർണ വേട്ട. ഒരു കിലോഗ്രാമിലേറെ സ്വർണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
ജിദ്ദയിൽ നിന്നും കോഴിക്കോടേക്കാണ് സ്വർണം കടത്തിയിരിക്കുന്നത്. ഒരു കിലോ 200ഗ്രാം തൂക്കം വരുന്ന സ്വർണത്തിന്റെ വില 56.06 ലക്ഷം രൂപ വരും. കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി അജ്മൽ പിടിയിലായി.
കഴിഞ്ഞയാഴ്ചയും കരിപ്പൂരിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. മൂന്നുപേരിൽ നിന്നുമായി പിടിച്ചെടുത്തത് 653 ഗ്രാം സ്വർണമാണ്. ഇവർ രണ്ട് വിമാനങ്ങളിലാണ് കരിപ്പൂരിൽ എത്തിയത്. രണ്ട് യാത്രാക്കാർ ദുബായിൽ നിന്നും ഒരാൾ ജിദ്ദയിൽ നിന്നുമാണ് എത്തിയത്.
30.48 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്നുംകൊണ്ടുവന്ന 325 ഗ്രാം സ്വർണം അഡാപ്റ്ററിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊണ്ടുവന്നത്. ദുബായിൽ നിന്നും വന്ന വ്യക്തിയുടെ കയ്യിൽ നിന്നും 207 ഗ്രാം സ്വർണവും മറ്റേ ആളിൽ നിന്നും 121 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്. ഇവർ സ്പീക്കറിനുള്ളിലും അതുപോലെ ട്രോളി ബാഗ് ചക്രത്തിനുള്ളിലുമായി ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
Story Highlights – karipur gold smuggling again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here