Advertisement

പ്രവാസി ചിട്ടിയില്‍ വന്‍ മുന്നേറ്റം; ചിട്ടിയില്‍ നിന്നുള്ള കിഫ്ബി ബോണ്ട് നിക്ഷേപം 200 കോടി കടന്നു

September 16, 2020
1 minute Read
kiifb

കിഫ്ബി ബോണ്ടുകളിലെ പ്രവാസി ചിട്ടിയുടെ ഫ്‌ലോട്ട് ഫണ്ടില്‍ നിന്നുള്ള നിക്ഷേപം 200 കോടി രൂപ കടന്നു. 209.8 കോടി രൂപയുടെ നിക്ഷേപമാണ് പ്രവാസി ചിട്ടി വഴി കിഫ്ബിയില്‍ എത്തിയത്. ഇതിനു പുറമേ ഇതുവരെ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയ ചിട്ടികളിലൂടെ ചിട്ടി കാലാവധിക്കുള്ളില്‍ 1061.89 കോടി രൂപ സമാഹരിക്കാന്‍ കഴിയും.

വെറും 196 ദിവസം കൊണ്ടാണ് നിക്ഷേപം 100 കോടിയില്‍ നിന്ന് 200 കോടിയില്‍ എത്തിയത്. എഴുപതിനായിരത്തിനടുത്ത് പ്രവാസികള്‍ ചട്ടിയില്‍ ചേരുന്നതിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 90 വിദേശ രാജ്യങ്ങളില്‍ നിന്നും എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും മലയാളികള്‍ പ്രവാസി ചിട്ടിയില്‍ അംഗങ്ങളായിട്ടുണ്ട്.

സമ്പാദ്യത്തിനൊപ്പം സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുകയാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലൂടെ. കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ട പ്രവാസി വരിക്കാരനായ ഡിനി ചാക്കോ, മറ്റു കാരണങ്ങളെ തുടര്‍ന്ന് പ്രവാസ ജീവിതത്തിനിടയില്‍ മരിച്ച ഇബ്രാഹിം അമ്മുഞ്ഞി, ജോണ്‍സണ്‍ ഡിക്രൂസ്, വിഷ്ണു വിജയകുമാര്‍ എന്നിവരുടെ ചിട്ടികളുടെ, ചിട്ടി വിളിച്ചാല്‍ ലഭിക്കാവുന്ന പൂര്‍ണ തുക അവകാശികള്‍ക്ക് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ഇതിനു പുറമേ ചിട്ടികളുടെ ഭാവി തവണകള്‍ ഒഴിവാക്കുവാനും തീരുമാനമെടുത്തു. ഏതുതരം വരുമാനക്കാര്‍ക്കും യോജിച്ച രീതിയില്‍ പ്രതിമാസ വരിസംഖ്യ വെറും 2500 രൂപയില്‍ തുടങ്ങുന്ന ചിട്ടികള്‍ നിലവിലുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : https://bit.ly/3bXgdAJ

Story Highlights KSFE Pravasi Chitty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top