മന്ത്രി ഇ.പി ജയരാജന്റെ മകന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സ്വപ്ന സുരേഷിൽ നിന്നും കമ്മീഷൻ വാങ്ങിയെന്ന ആരോപണത്തിൽ മന്ത്രി ഇ പി ജയരാജന്റെ മകൻ ജയസ്ൺ ജയരാജന് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകും. മന്ത്രി കെ.ടി ജലീലിനേയും, ബീനിഷ് കോടിയേരിയേയും എൻഫോഴ്‌സ്‌മെന്റ് ഉടൻ ചോദ്യം ചെയ്യും.
മന്ത്രി ഇ.പി ജയരാജന്റെ മകൻ ജയ്‌സൺ ജയരാജൻ തിരുവനന്തപുരം സ്വർണ്ണകള്ളകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൽ നിന്നും ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ കമ്മീഷൻ വാങ്ങിയിരുന്നതായി ബിജെപിയും കോൺഗ്രസും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ജയ്‌സൺ ജയരാജനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് തീരുമാനിച്ചു. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ജയ്‌സണ് ഇ.ഡി ഉടൻ നോട്ടിസ് നൽകും. ലൈഫ് മിഷൻ പദ്ധതിയിൽ ജയ്‌സൺ ഏതെങ്കിലും തരത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക.
അതേസമയം, തിരുവനന്തപുരം സ്വർണ കള്ളക്കടത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രോഗവിവരം സംബന്ധിച്ചുള്ള റിപ്പോർട്ട് ജയിലധികൃതർ എൻഐഎ കോടതിക്ക് കൈമാറി. സ്വപ്നയെ എൻഐഎ കസ്റ്റഡിയിൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് റിപ്പോർട്ട് കൈമാറിയത്. അതിനിടെ കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ എൻഐഎ ചാദ്യം ചെയ്ത് തുടങ്ങി.
Story Highlights – EP Jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here