കോർപറേഷനുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പിന് സമയക്രമം നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ

reservation ward election time fixed

സംസ്ഥാനത്തെ കോർപറേഷനുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പിന് സമയക്രമം നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. നഗരകാര്യ ഡയറക്ടർക്കാണ് നറുക്കെടുപ്പിന്റെ ചുമതല. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കും വനിതകൾക്കും സംവരണം ചെയ്തിട്ടുള്ള വാർഡുകളാണ് തീരുമാനിക്കുക.

തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കും സ്ത്രീകൾക്കുമുള്ള സംവരണം ചെയ്തിട്ടുള്ള വാർഡുകളുടെ എണ്ണം നിശ്ചയിച്ചിരുന്നു. ഓരോ കോർപറേഷനിലും ഏതൊക്കെ വാർഡുകളാണു ഓരോ വിഭാഗത്തിന് നൽകേണ്ടതെന്നു നറുക്കെടുപ്പിലൂടെയാണു നിശ്ചയിക്കുന്നത്. ഇതിനുള്ള സമയക്രമം നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനമിറക്കി. നഗരകാര്യ ഡയറക്ടർക്കാണ് നുറക്കെടുപ്പിന്റെ ചുമതല.

2020 സെപ്റ്റംബർ 28ന് രാവിലെ പത്തിന് കോഴിക്കോട് കോർപറേഷനിലെയും ഉച്ചയ്ക്ക് രണ്ടിന് കണ്ണൂർ കോർപറേഷനിലേയും സംവരണ വാർഡുകൾ കോഴിക്കോട് ടൗൺ ഹാളിൽ നുറക്കെടുപ്പിലൂടെ നിശ്ചയിക്കും. സെപ്റ്റംബർ 30ന് രാവിലെ 10ന് കൊച്ചി, ഉച്ചയ്ക്ക് രണ്ടിന് തൃശൂർ കോർപറേഷൻ എന്നിവിടങ്ങളിലേക്കുള്ള നറുക്കെടുപ്പ് കൊച്ചി കോർപറേഷൻ ടൗൺ ഹാളിൽ നടക്കും. ഒക്‌ടോബർ ആറിന് രാവിലെ പത്തിന് തിരുവനന്തപുരത്തേയും ഉച്ചയ്ക്ക് രണ്ടിന് കൊല്ലം കോർപറേഷനലേയും നറുക്കെടുപ്പ് തിരുവനന്തപുരം കളക്ടട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

Story Highlights election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top