സ്വർണക്കടത്ത് കേസ് : മന്ത്രി പുത്രനുമായുള്ള സ്വപ്‌ന സുരേഷിന്റെ ഓൺലൈൻ ആശയവിനിമയം വീണ്ടെടുത്ത് എൻഐഎ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സൈബർ ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തത് നിർണ്ണായക വിവരങ്ങൾ. സ്വപ്‌നയടക്കമുള്ള പ്രതികൾ നേരത്തെ നൽകിയ മൊഴികളിൽ പലതും വ്യാജമാണെന്ന് എൻഐഎ കണ്ടെത്തി.
സ്വപ്‌ന മറച്ചുവച്ച മൂന്നു പ്രമുഖരുമായുള്ള ഓൺലൈൻ ആശയവിനിമയം വീണ്ടെടുത്തിട്ടുണ്ട്. മന്ത്രി പുത്രനുമായുള്ള സ്വപ്‌ന സുരേഷിന്റെ ആശയവിനിമയത്തിനും തെളിവ് ലഭിച്ചിട്ടുണ്ട്. സൈബർ ഫോറൻസിക് പരിശോധനയിലൂടെയാണ് വിവരം ലഭിച്ചത്.
സ്വപ്‌നാ സുരേഷ് സന്ദീപ് നായർ ഉൾപ്പെടെ അഞ്ചു പ്രതികളുടെ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയാണ് പരിശോധിച്ചത്. തിരുവനന്തപുരം സിഡാക്കിലെ വിദഗ്ദ്ധരാണ് നിർണായക വിവരങ്ങൾ വീണ്ടെടുത്തത്.
Story Highlights – swapna suresh
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News