Advertisement

പാക് ഷെല്ലക്രമണത്തിൽ വീരമൃത്യു വരിച്ച അനീഷ് തോമസിന്റെ മൃതദേഹം അൽപസമയത്തിനകം ജന്മനാട്ടിലെത്തിക്കും

September 17, 2020
Google News 2 minutes Read

പാക് ഷെല്ലക്രമണത്തിൽ വീരമൃത്യു വരിച്ച അനീഷ് തോമസിന്റെ മൃതദേഹം അല്പസമയത്തിനകം ജന്മനാട്ടിലെത്തിക്കും. രാവിലെ 11 മണിയോടെ തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ ഭൗതികശരീരം സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനും ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ച് കളക്ടർ നവജ്യോത് സിങ് ഘോസയും ചേർന്നാണ് ഏറ്റുവാങ്ങിയത്.

അഞ്ചൽ വയലയിലെ സ്വവസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം മണ്ണൂർ മർത്തശ്മൂനി ഓർത്തഡോക്‌സ് സിറിയൻ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. സൈനിക ബഹുമതികളോടെയാവും സംസ്‌കാരം. ജമ്മുകാശ്മീർ അതിർത്തിയായ നൗഷാര സെക്ടറിലെ സുന്ദർ ബെനിയിൽ വെച്ചുണ്ടായ ഷെല്ലാക്രമണത്തിൽ ആണ് അനീഷ് തോമസ് വീരമൃത്യു വരിച്ചത്.

Story Highlights body of Aneesh Thomas, who was martyred in the Pak shelling, will be flown home soon.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here