കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രഹഌദ് സിംഗ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രഹഌദ് സിംഗ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

കൊവിഡ് പരിശോധനാഫലം ഇന്നലെ രാത്രിയാണ് ലഭിച്ചത്. ചൊവ്വാഴ്ച തന്നെ സന്ദർശിച്ച ആളുകൾ ജാഗ്രത പുലർത്തണമെന്നും നിരീക്ഷണത്തിൽ കഴിയണമെന്നും മന്ത്രി അറിയിച്ചു.

പ്രഹഌദ് സിംഗ് പട്ടേലിന് പുറമേ, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story Highlights covid confirmed this to Union Culture Minister Prahud Singh Patel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top