കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജി വച്ചു

കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജി വച്ചു. വിവാദമായ കാർഷിക ബില്ല് മുന്നോട്ട് കൊണ്ടുപോകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. ശിരോമണി അകാലി ദൾ പാർട്ടി നേതാവാണ്. ഭക്ഷ്യ- സംസ്കരണ വകുപ്പ് മന്ത്രിയായിരുന്നു. എന്നാല്‍ സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്ന് പാര്‍ട്ടി അറിയിച്ചു.
Read Also : ബ്രസീലിൽ കൊവിഡ് കാലത്തെ രണ്ടാമത്തെ ആരോഗ്യ മന്ത്രി രാജി വച്ചു
കാർഷിക ബിൽ നിയമമായി പ്രബല്യത്തിൽ കൊണ്ടുവന്നാൽ ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ശിരോമണി അകാലി ദളിന്റെ പക്ഷം. എന്നാൽ ബിജെപിയുടെ വാദം ബില്ല് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ്. ബില്ല് ലോക്‌സഭയിൽ വോട്ടിനിടാൻ ഇരിക്കെയാണ് ഹർസിമ്രതിന്റെ രാജി.
Story Highlights – central minister harsimrat kaur badal resigned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here