കെ ടി ജലീലിനായി തയ്യാറാക്കിയത് രണ്ട് സെറ്റ് ചോദ്യാവലി

മന്ത്രി കെ ടി ജലീലിനായി തയ്യാറാക്കിയത് രണ്ട് സെറ്റ് ചോദ്യാവലിയെന്ന് വിവരം. എൻഐഎ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ ഏത് സെറ്റ് ചോദ്യമാണ് ആദ്യം ചോദിക്കുന്നതെന്ന് വ്യക്തമല്ല.

പ്രതികൾ നശിപ്പിച്ച മുഴുവൻ തെളിവുകളും എൻഐഎ വീണ്ടെടുത്തിരുന്നു. ശേഖരിച്ച തെളിവുകൾ എൻഐഎയുടെ മൂന്ന് യൂണിറ്റുകളും വിശദമായി പരിശോധിച്ചു. ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ചാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. സ്വപ്‌നയുമായി സംസാരിച്ചതിനെ കുറിച്ചും ചോദിക്കും. ജലീലിനെ ചോദ്യം ചെയ്യുന്നതോടെ പ്രോട്ടോക്കോൾ ലംഘനം നടത്തി സ്വർണക്കടത്തിന് ഒത്താശ ചെയ്‌തോ എന്ന കാര്യത്തിൽ വ്യക്തതവന്നേക്കും.

ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീൽ എൻഐഎ ഓഫീസിൽ എത്തിയത്. മുൻ എംഎൽഎ എ എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എൻഐഎ ഓഫീസിൽ എത്തിയിരിക്കുന്നത്. നേരത്തേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.

Story Highlights K T Jaleel, NIA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top