പൊലീസ് വാഹനകത്തിന്റെ ചില്ല് ഇടിച്ച് തകർത്തു; പൊലീസിനോട് കയർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പൊലീസ് ജീവിപ്പിന്റെ ചില്ല് ഇടിച്ചു തകർത്തു. എൻഐഎ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകനെ കസ്റ്റഡിയിൽ എടുത്ത് വാഹനത്തിൽ കയറ്റിയപ്പോഴാണ് സംഭവം.

സ്വർണക്കടത്ത് കേസിൽ ജലീലിന്റെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എൻഐഎ ഓഫീസിന് മുന്നിൽ എത്തിയത്. ഇവിടെ എത്തിയ പ്രവർത്തകർ പൊലീസിനോട് തട്ടിക്കയറിയിരുന്നു. തുടർന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് പൊലീസ് ജീപ്പിൽ കയറ്റി. ഇതിനിടെയാണ് പ്രവർത്തകൻ ജീപ്പിന്റെ വിൻഡ് ഷീൽഡ് കൈമുട്ടുകൊണ്ട് ഇടിച്ചു തകർത്തത്. പൊലീസിന് നേരെ ഇയാൾ കയർക്കുകയും ചെയ്തു. എൻഐഎ ഓഫീസിന് പുറത്ത് വൻ പൊലീസ് സന്നാഹം അണിനിരന്നിട്ടുണ്ട്.

ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീൽ എൻഐഎ ഓഫീസിൽ എത്തിയത്. മുൻ എംഎൽഎ എ എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എൻഐഎ ഓഫീസിൽ എത്തിയിരിക്കുന്നത്. നേരത്തേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.

Story Highlights K T Jaleel, Protest, Youth congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top