പത്തനാപുരത്ത് വിവാഹത്തിൽ പങ്കെടുത്ത 17 പേർക്ക് കൊവിഡ്

two covid death reported in kerala

കൊല്ലം പത്തനാപുരത്ത് വിവാഹത്തിൽ പങ്കെടുത്ത പതിനേഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വിവരം.
തലവൂർ പഞ്ചായത്തിലെ പിടവൂരിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫോട്ടോഗ്രാഫർക്കും പാചകക്കാരനും രോഗം സ്ഥിരീകരിച്ചു. വധുവും വരനും നിരീക്ഷണത്തിലാണ്.

Read Also :എയർഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾക്ക് ദുബായിൽ വിലക്ക്

കൊല്ലം ജില്ലയിൽ ഇന്നലെ 218 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും, സമ്പർക്കം മൂലം 210 പേർക്കും, 3 ആരോഗ്യപ്രവത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചുത്. ജില്ലയിൽ ഇന്നലെ 325 പേർ രോഗമുക്തി നേടി.

Story Highlights Covid 19, Pathanapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top