‘ഫൗജി’ ഗെയിമിനെതിരായ വ്യാജ പ്രചരണത്തിന് കോടതി വിലക്ക്; ’24 ഫാക്ട് ചെക്ക്’ ശരി

അൻസു എൽസ സന്തോഷ്
മൾട്ടിപ്ലെയർ വാർ ഗെയിം ‘ഫൗജി’ അന്തരിച്ച നടൻ സുശാന്ത് രജ്പുത്തിന്റെ ബുദ്ധിയെന്ന തരത്തിൽ പ്രചരിക്കുന്ന എല്ലാ ട്വീറ്റുകളും പോസ്റ്റുകളും വിലക്കി മുംബൈ സിവിൽ കോടതിയുടെ ഇടക്കാല ഉത്തരവ്. ഫൗജി വികസിപ്പിക്കുന്ന എൻകോർ കമ്പനിയുടെയും സ്മാർട്ട് വാച്ച് കമ്പനിയായ ഗോഖിയുടെയും പരാതിയിലാണ് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാൻ ഫേസ്ബുക്കിനും യുട്യൂബിനും ട്വിറ്ററിനും നിർദേശം നൽകി. പ്രചരണത്തിലെ അവാസ്തവം സംബന്ധിച്ച വിശദപരിശോധനാ റിപ്പോർട്ട് 24 ഫാക്ട് ചെക്ക് പ്രസിദ്ധീകരിച്ചിരുന്നു. 24 റിപ്പോർട്ടിനെ ഉദ്ധരിച്ച് പ്രാദേശിക, ദേശീയ മാധ്യമങ്ങൾ വാർത്തയും നൽകിയിരുന്നു.
Read Also : ഫൗജി ഗെയിം സുശാന്ത് സിംഗിന്റെ ബുദ്ധിയെന്ന് വ്യാജപ്രചാരണം [24 Fact Check]
പബ്ജി ഗെയിം നിരോധിച്ചത് ചെറിയ ആഘാതമല്ല ഗെയിമേഴ്സിന് ഉണ്ടാക്കിയത്. അതിനൊരു ആശ്വാസമായാണ് എൻകോർ ഗെയിംസ് വികസിപ്പിക്കുന്ന ഫൗജി ഗെയിം അക്ഷയ് കുമാർ പ്രഖ്യാപിച്ചത്. പിന്നീടങ്ങോട്ട് വ്യാജവാർത്തകളുടെ കുത്തൊഴുക്കായിരുന്നു. ഫൗജി ഗെയിമിന് പിന്നിലെ പ്രധാന തലച്ചോർ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്‍റേതെന്നും ഗെയിം തട്ടിയെടുക്കാനായി സുശാന്തിനെ കൊലപ്പെടുത്തി എന്നും വരെ ആരാധകവൃന്ദം വ്യാജപ്രചാരണം നടത്തിക്കളഞ്ഞു. ഈ പ്രചാരണങ്ങളിൽ വാസ്തവം ഉണ്ടോ എന്ന 24ൻ്റെ മാധ്യമ അന്വേഷണമാണ് കോടതി ഇടപെടലിന് കാരണമായത്.
ശാസ്ത്ര കുതുകിയായിരുന്ന സുശാന്ത് സിംഗിന്‍റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചാണ് വ്യാജവാർത്ത സൃഷ്ടിക്കപ്പെട്ടത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെ തുടർന്നുണ്ടായ ഉപജാപങ്ങൾക്കും വ്യാജ വാർത്തകൾക്കും ഒരു പരിധി വരെ തടയിടാൻ കോടതിയുടെ ഉത്തരവിനായേക്കും.
Story Highlights – Court restrain on posting messages on Sushant Singh Rajput conceptualising FAU-G
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here