കൊവിഡ് പേടിച്ച് കളിക്കളത്തിൽ ‘സാമൂഹിക അകലം’; ജര്‍മന്‍ ടീം പരാജയപ്പെട്ടത് 37 ഗോളുകള്‍ക്ക്: വിഡിയോ

Football socially distanced match

കൊവിഡ് ബാധ ഭയന്ന് കളിക്കളത്തിൽ സാമൂഹിക അകലം പാലിച്ച ജർമൻ ടീം പരാജയപ്പെട്ടത് 37 ഗോളുകള്‍ക്ക്. ജർമൻ അമച്വർ ലീഗിൽ കളിക്കുന്ന എസ്.ജി റിപ്ഡോർഫ് ആണ് എസ്.വി ഹോൾഡെൻസ്റ്റെഡിനെതിരെ കൂറ്റൻ തോൽവി വഴങ്ങിയത്. ഹോൾഡെൻസ്റ്റെഡിൻ്റെ കഴിഞ്ഞ മത്സരത്തിലെ എതിരാളികളായ ടീമിലെ ഒരാൾക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എസ്.ജി റിപ്ഡോർഫ് ടീം അംഗങ്ങൾ ഫുട്ബോൾ പിച്ചിൽ സാമൂഹിക അകലം പാലിച്ചത്.

Read Also : ബാഴ്സ പ്രസിഡന്റ് ജോസപ് ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയം

ഹോൾഡെൻസ്റ്റെഡിന്റെ കഴിഞ്ഞ മത്സരം ഡെൽസ്റ്റോഫിനെതിരെ ആയിരുന്നു. ഈ മത്സരത്തിൽ കളിച്ച ഒരു ഡെൽസ്റ്റോഫ് താരത്തിന് കൊവിഡ് പോസിറ്റീവായിരുന്നു. ഹോൾഡെൻസ്റ്റെഡ് ടീം അംഗങ്ങൾ ഈ താരത്തിൻ്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നു. പിന്നീട് റിപ്ഡോർഫിനെതിരായ മത്സരത്തിന് മുമ്പ് ഹോൾഡെൻസ്റ്റെഡ് ടീം അംഗങ്ങൾ കൊവിഡ് പരിശോധനക്ക് വിധേയരാവുകയും എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ് ആവുകയും ചെയ്തു. എന്നാൽ, സമ്പർക്കത്തിനു ശേഷം 14 ദിവസം പിന്നിട്ടിട്ടില്ലെന്നും അതുകൊണ്ട് ഹോൾഡെൻസ്റ്റെഡുമായി കളിക്കാൻ തയ്യാറല്ലെന്നും റിപ്ഡോർഫ് വാദിച്ചു. മത്സരം നീട്ടിവെക്കണമെന്ന ആവശ്യം ലോക്കൽ അസോസിയേഷൻ നിരസിച്ചു. മത്സരത്തിൽ നിന്ന് പിന്മാറിയാൽ പിഴ അടക്കേണ്ടി വരുമെന്നും അസോസിയേഷൻ പറഞ്ഞു.

ഇതോടെ റിപ്ഡോർഫ് താരങ്ങൾ കളത്തിലിറങ്ങാൻ നിർബന്ധിതരായി. എന്നാൽ, കൊവിഡ് ഭയന്ന് റിപ്ഡോർഫ് എതിർ താരങ്ങളിൽ നിന്ന് അകലം പാലിച്ചു. ഇതേ തുടർന്നാന് എതിരില്ലാത്ത 37 ഗോളുകൾക്ക് ടീം പരാജയപ്പെട്ടത്.

Story Highlights Football team loses 37-0 in socially distanced match

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top