അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കി; ഹെഡ്മാസ്റ്ററിന്റെ മർദനത്തിൽ പത്താം ക്ലാസുകാരന്റെ കർണപുടം തകർന്നു

കാസർഗോഡ് പത്താംക്ലാസ് വിദ്യാർഥിക്ക് ഹെഡ്മാസ്റ്ററുടെ മർദനം. കാസർഗോഡ് കുണ്ടം കുഴി കുണ്ടംക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അഭിനവ് കൃഷ്ണയ്ക്കാണ് മർദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം ഹെഡ്മാസ്റ്റർ വിദ്യാർഥിയുടെ കർണപുടം അടിച്ച് പൊട്ടിക്കുകയായിരുന്നു. അസംബ്ലിയിൽ നിൽക്കുമ്പോൾ ചരൽ കാല് കൊണ്ട് നീക്കി എന്ന കാരണത്താലാണ് കുട്ടിയെ അടിച്ചത്. അസംബ്ലി നടക്കുന്നതിനിടെ കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ച് എല്ലാ വിദ്യാർഥികളുടെയും മുന്നിൽ വെച്ച് കോളറിൽ പിടിച്ചുവെന്നും ചെവിയുടെ ഭാഗത്തേക്ക് അടിക്കുകയായിരുന്നു. ശേഷം അധ്യാപകൻ ചായ വാങ്ങി തന്നുവെന്നും വിദ്യാർഥി ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസുകാർ വന്നപ്പോൾ തലകറങ്ങി വീണതാണെന്നാണ് അധ്യാകപകൻ പറഞ്ഞതെന്നും അഭിനവ് ട്വന്റിഫോറിനോട് വ്യക്തമാക്കി.
എന്നാൽ കേസ് ഒതുക്കി തീർക്കാൻ അധ്യാപകൻ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പി ടി എ പ്രസിഡന്റ്റും അധ്യാപകനും ഒന്നിച്ചാണ് വീട്ടിലേക്ക് വന്നത്. തെറ്റ് സമ്മതിച്ചെന്നും ചികിത്സാസഹായമായി പണം നൽകാമെന്ന് പറഞ്ഞുവെന്നും വിദ്യാർഥിയുടെ അമ്മ പറഞ്ഞു. മകന് ശസ്ത്രക്രിയ വേണമെന്നാണ് ഡോകട്ർമാർ നിർദേശിച്ചതെന്നും അമ്മ പറയുന്നു.
Story Highlights : Headmaster smashes 10th grader’s eardrum after removing gravel with his foot during assembly in kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here