രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു

covid cases crossed 40 lakh in india

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 52,14,677 ആയി. 24 മണിക്കൂറിനിടെ 96,424 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1174 പേർക്കാണ് ജീവൻ നഷ്ടമായത്. ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ഇതുവരെ 84,372 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് നിലവിൽ 10,17,754 പേരാണ് കൊവിഡ് ചികിത്സയിൽ തുടരുന്നത്. 41,12,551 പേർ ഇത് വരെ രോഗമുക്തി നേടി. 78.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്തെ അറുപത് ശതമാനം കൊവിഡ് രോഗികളും 5 സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൾ.

മഹാരാഷ്ട്രയിൽ പ്രതിദിന രോഗികളുടെ എണ്ണം ഇരുപത്തിനാലായിരം കടന്നു. മുംബൈ നഗരത്തിൽ ഈ മാസം 30 വരെ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. കർണാടക-9366, ആന്ധ്രപ്രദേശ്-8702, തമിഴ്‌നാട്- 5560, തെലങ്കാന-2159, ഹരിയാന-2457 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ.

Story Highlights Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top