Advertisement

എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കലിന്റെ സമയം ദീർഘിപ്പിച്ചു

September 18, 2020
Google News 2 minutes Read

എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കലിന്റെ സമയം ദീർഘിപ്പിച്ചു. ഇന്നു മുതൽ 24 മണിക്കൂറും ഒടിപിയടെ അടിസ്ഥാനത്തിൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം.

മുൻപ് വൈകിട്ട് 8 മുതൽ രാവിലെ 8 വരെയായിരുന്നു ഒടിപിയുടെ അടിസ്ഥാനത്തിൽ പണം പിൻവലിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നത്. എസ്ബിഐ ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. 10000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് ഒടിപി രീതി പ്രയോജനപ്പെടുത്തേണ്ടത്.

അതേസമയം, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഈ ഒടിപി സംവിധാനം ഉണ്ടാവുന്നതല്ല.

Story Highlights SBI has extended OTP based cash withdrawals at ATMs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here