സ്വപ്ന സുരേഷിനൊപ്പം സെൽഫി എടുത്ത ആറ് വനിത പൊലീസുകാരെ എൻഐഎ ചോദ്യം ചെയ്യും

തൃശൂരിൽ ആശുപത്രി വാസത്തിനിടെ സ്വപ്ന സുരേഷിനൊപ്പം സെൽഫി എടുത്ത ആറ് വനിത പൊലീസുകാരെ എൻഐഎ ചോദ്യം ചെയ്യും. തൃശൂർ സിറ്റി പൊലീസിലെ വനിതാ ഉദ്യോഗസ്ഥർക്കതിരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഇവരുടെ ഫോൺ രേഖകളും പരിശോധിക്കും. വാർഡിന് പുറത്ത് ഡ്യൂട്ടിക്കുണ്ടായിരുന്ന മറ്റ് പൊലീസുകാരെയും ചോദ്യം ചെയ്യാൻ എൻഐഎ തീരുമാനിച്ചിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് സ്വപ്‌ന ഉന്നതരുമായി ബന്ധപ്പെട്ടെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് സെൽഫിയും പുറത്ത് വന്നത്. ചികിത്സയിലിരിക്കെ സ്വപ്‌ന ഫോൺ വിളികൾ നടത്തിയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും.
ഒരു സമയം മൂന്ന് പേരാണ് സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. മൂന്ന് പേർ ഡ്യൂട്ടി കഴിഞ്ഞ് നിൽക്കുകയും മറ്റ് മൂന്ന് പേർ ഡ്യൂട്ടിക്ക് എത്തിയപ്പോഴുമാണ് സെൽഫിയെടുത്തത്. സെൽഫിയെടുത്തത് വിവാദമായതോടെ ആറ് വനിതാ പൊലീസുകാർക്കും ഉന്നത ഉദ്യോഗസ്ഥർ താക്കീത് നൽകിയിരുന്നു.
Story Highlights – The NIA will question six women policemen who took selfies with Swapna Suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here