കേരളത്തിൽ നിന്ന് അൽഖ്വയ്ദ ഭീകരരെ പിടികൂടിയ സംഭവം; സ്ഥിതി ആശങ്കാജനകമെന്ന് മുൻ എൻഐഎ ഉദ്യോഗസ്ഥൻ

കൊച്ചിയിൽ അൽഖ്വയ്ദ ഭീകരരെ പിടിച്ച സംഭവത്തിൽ പ്രതികരിച്ച് എൻഐഎ റിട്ടയേർഡ് എസ്പി ടി കെ രാജ്‌മോഹൻ. കേരളത്തിന്റെ സ്ഥിതി ആശങ്കാജനകമാണെന്ന് രാജ്‌മോഹൻ ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അൽഖ്വയ്ദ നിലയുറപ്പിച്ചതായുള്ള വിവരം മാസങ്ങൾക്ക് മുൻപ് തന്നെ എൻഐഎ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻഐഎ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇന്ത്യക്ക് പുറമേ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലാണ് അൽഖ്വയ്ദ പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നത്. ചെറിയ ഇടങ്ങൾ രൂപീകരിച്ച് പൂർണ നിയന്ത്രണം ഏറ്റെടുക്കുന്ന ഐഎസ് രീതിയാണ് അൽഖ്വയ്ദയും പിന്തുടരുന്നതെന്ന് രാജ്‌മോഹൻ പറഞ്ഞു.

Read Also :കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ പിടിയിൽ

ഭീകരപ്രവർത്തനം നടത്തുന്നവർക്ക് പ്രാദേശികമായി പിന്തുണ ലഭിക്കാറുണ്ട്. പെരുമ്പാവൂരിൽ പിടിയിലായവർക്കും അത്തരത്തിൽ പിന്തുണ ലഭിച്ചിട്ടുണ്ടാകാം. വെബ്‌സൈറ്റ് രൂപീകരിച്ച് സോഷ്യൽ മീഡിയയുടെ ഇടപെടലോടെയാണ് ഇത്തരം ഭീകരർ പിന്തുണ തേടുന്നത്. നിരവധി ചെറുപ്പക്കാർ ഇതിൽ ആകൃഷ്ടരാകാം. ഇവർക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടാകുമെന്നും രാജ്‌മോഹൻ കൂട്ടിച്ചേർത്തു.

Story Highlights T K rajmohan, Al qaeda

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top