ഡല്‍ഹിയില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ചൈനീസ് ഇന്റലിജന്‍സിന്

ഡല്‍ഹിയില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ചൈനീസ് ഇന്റലിജന്‍സിനെന്ന് പൊലീസ്. മാധ്യമപ്രവര്‍ത്തനാപ്പം ഒരു ചൈനീസ് യുവതിയും, നേപ്പാള്‍ സ്വദേശിയും അറസ്റ്റിലായി. ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹി പീതംപുര സ്വദേശിയായ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ശര്‍മയെ സെപ്റ്റംബര്‍ 14 ന് രാത്രിയാണ് ഡല്‍ഹി പൊലീസ് പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് പ്രതിരോധ സംബന്ധമായ അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ യുണൈറ്റഡ് ന്യൂസ് ന്യൂസ് ഓഫ് ഇന്ത്യ, ദി ട്രിബ്യൂണ്‍ എന്നിവയില്‍ രാജീവ് ശര്‍മ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 മുതല്‍ ചൈനീസ് ഇന്റലിജന്‍സിന് രാജീവ് ശര്‍മ രഹസ്യങ്ങള്‍ ചോര്‍ത്തി, 45 ലക്ഷം രൂപ വരെ കൈപ്പറ്റിയെന്ന് ഡിസിപി സഞ്ജീവ് കുമാര്‍ യാദവ് പറഞ്ഞു.

Story Highlights Journalist spying case, Delhi Police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top