കണ്ണൂരിൽ വീണ്ടും രണ്ട് കൊവിഡ് മരണം

കണ്ണൂരിൽ രണ്ട് കൊവിഡ് മരണം. നടുവിൽ പാത്തൻ പാറയിൽ സെബാസ്റ്റ്യനും(59) തളിപ്പറമ്പ് പൂവത്തെ ഇബ്രാഹി(52)മുമാണ് മരിച്ചത്. കണ്ണൂർ പരിയാരത്തെ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. കടുത്ത പനിയും ശ്വാസം മൂട്ടലും ബാധിച്ച് ഇക്കഴിഞ്ഞ 16നാണ് സെബാസ്റ്റ്യനും ഇബ്രാഹിമും മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്.
ഇന്ന് പുലർച്ചെയാണ് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ രണ്ട് പേർ കൊവിഡ് ബാധിച്ച് മരിക്കുന്നത്. സെബാസ്റ്റ്യന് രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. സെബാസ്റ്റ്യൻ ഭാര്യയുടെ ചികിത്സക്ക് ഒരു സ്വകാര്യ ആശുപത്രിയിൽ നിരവധി ദിവസങ്ങൾ ചിലവഴിച്ചിരുന്നു. ഇദ്ദേഹത്തിൽ രോഗ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ, തളിപ്പറമ്പ് സ്വദേശിയായ ഇബ്രാഹിമിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.
Story Highlights – Two more covid death in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here