കോഴിക്കോട് 412 പേർക്ക് കൊവിഡ്; 346 സമ്പർക്ക രോഗികൾ

കോഴിക്കോട് ജില്ലയിൽ ഇന്ന് 412 പേർക്ക് കൂടി കോവിഡ്. സമ്പർക്കം വഴി 346 പേർക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 44 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 151 സമ്പർക്ക കൊവിഡ് കേസുകളും 12 ഉറവിടം അറിയാത്ത കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. 344 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 3573 ആയി.
Read Also : സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
അതേ അമയം, സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 18 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 519 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 229 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Read Also : കൊവിഡ് ബാധിച്ച് പൊലീസ് ട്രെയിനി മരിച്ച സംഭവം; അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ
2862 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ 37,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 92,951 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,695 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,92,534 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 25,161 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3070 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Story Highlights – Kozhikode covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here