Advertisement

കുഞ്ഞ് ജനിച്ചതു കൊണ്ടാണ് മാറിനിൽക്കുന്നത്; മായന്തി ലാംഗർ പറയുന്നു

September 19, 2020
3 minutes Read
Mayanti Langer baby boy

ഇത്തവണ ഐപിഎലിനൊപ്പം അവതാരക മായന്തി ലാംഗർ ഉണ്ടാവില്ലെന്നത് ആരാധകർക്ക് കടുത്ത നിരാശ ഉണ്ടാക്കിയിരുന്നു. എന്തുകൊണ്ടാണ് മായന്തി ഇല്ലാത്തത് എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. ചില അഭ്യൂഹങ്ങളും ഉയർന്നു. ഇപ്പോൾ മായന്തി തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

Read Also : ഇത്തവണ ഐപിഎൽ അവതാരകയായി മായന്തി ലാംഗർ ഇല്ല; നെരോലി മെഡോസ് പകരക്കാരിയാവും

കുഞ്ഞ് ജനിച്ചിട്ട് 6 ആഴ്ചകൾ മാത്രമേ ആയുള്ളൂ എന്നും അതുകൊണ്ടാണ് സീസണിൽ ഐപിഎലിനൊപ്പം ഉണ്ടാവാൻ സാധിക്കാതിരുന്നതെന്നും മായന്തി പറയുന്നു. തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച കുറിപ്പിലാണ് അവർ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ‘ചിലർ നേരിട്ട് കാര്യങ്ങൾ അന്വേഷിച്ചു. ചിലർ ഇപ്പോഴും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നു. കഴിഞ്ഞ അ‍ഞ്ച് വർഷങ്ങളായി സംപ്രേഷണം ചെയ്യുന്ന വൻകിട പരിപാടികളുടെ അവതാരകയാകാൻ സ്റ്റാർ സ്പോർട്സ് കുടുംബം എനിക്ക് അവസരം നൽകിയിട്ടുണ്ട്. ഞാൻ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന സമയത്ത് ഉൾപ്പെടെ ആവശ്യമായി വന്നപ്പോഴെല്ലാം അവർ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. ഞാൻ അഞ്ച് മാസം ഗർഭിണിയായിരിക്കുമ്പോൾ പോലും ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം അവർ ഒരുക്കിത്തന്നു. മുൻ നിശ്ചയിച്ചിരുന്നതു പ്രകാരം ഐപിഎൽ നടന്നിരുന്നെങ്കിൽ തീർച്ചയായും അവതാരകയുടെ വേഷത്തിൽ ഞാനുമുണ്ടാകുമായിരുന്നു. ആറ് ആഴ്ചകൾക്കു മുൻപാണ് എനിക്കും സ്റ്റുവർട്ടിനും (ബിന്നി) ആൺകുഞ്ഞ് പിറന്നത്. കൂടുതൽ നന്മകൾക്കായി ജീവിതം മാറിയിരിക്കുകയാണ്.’- മായന്തി കുറിച്ചു. ഇത്തവണ സ്റ്റാർ സ്പോർട്സിൽ കളികൾ കാണാനാണ് തനിക്കിഷ്ടം എന്നും സ്റ്റാർ സ്പോർട്സിന് ആശംസകൾ അറിയിക്കുന്നു എന്നും അവർ പറയുന്നു.

Read Also : മരുക്കാട്ടിലെ ക്രിക്കറ്റ് മാമാങ്കം; ഐപിഎൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം

കഴിഞ്ഞ ദിവസമാണ് മായന്തി അവതാരകയായി ഉണ്ടാവില്ലെന്ന് സ്റ്റാർ സ്പോർട്സ് അറിയിച്ചത്. ഫോക്സ് സ്പോർട്സ് മുൻ പ്രസൻ്റർ നെരോലി മെഡോസ് മായന്തിക്ക് പകരം അവതാരകയാവും. സുരേൻ സുന്ദരം, കിര നാരായണൻ, നഷ്പ്രീത് കൗർ, താന്യ പുരോഹിത്, ധീരജ് ജുനേജ എന്നിവരാണ് സീസണിലെ മറ്റ് അവതാരകർ.

Story Highlights Stuart Binny, Mayanti Langer blessed with baby boy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top