തിരുവനന്തപുരത്ത് 824 പേർക്ക് കൊവിഡ്; ആലപ്പുഴയിൽ 348 പേർക്ക് കൊവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 824 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 783 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 36 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 564 പേരാണ് ജില്ലയിൽ ഇന്ന് രോഗമുക്തി നേടിയത്. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. നിലവിൽ 6721 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
Read Also : അടുത്ത വർഷത്തെ ഐപിഎലും ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയും യുഎഇയിൽ നടന്നേക്കാമെന്ന് റിപ്പോർട്ട്
ഇന്ന് ആലപ്പുഴ ജില്ലയിൽ 348 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തുനിന്നും 61 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവരാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 284 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Story Highlights – thiruvananthapuram alappuzha covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here