കരമന കൂടത്തിൽ കേസിൽ കാര്യസ്ഥനെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കും

കരമന കൂടത്തിൽ കുടുംബത്തിലെ സ്വത്ത് തട്ടിപ്പ് കേസിൽ കാര്യസ്ഥൻ രവീന്ദ്രൻ നായർക്ക് എതിരെ കുറ്റപത്രം സമർപ്പിക്കാൻ തീരുമാനം. ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് കുറ്റ പത്രം തയാറാക്കുന്നത്. കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനും ആലോചനയുണ്ട്. ദുരൂഹ മരണങ്ങളിൽ അന്വേഷണം തുടരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി.
കാര്യസ്ഥൻ രവീന്ദ്രൻ നായർക്കെതിരെ കൂടുതൽ തെളിവുകളുണ്ടെന്ന് ഇന്നലെയാണ് പുറത്തു വരുന്നത്. രണ്ട് പ്രധാന തെളിവുകളായിരുന്നു ഇയാൾക്കെതിരെ ഉണ്ടായിരുന്നത്. ഉമാമന്ദിരത്തിൽ വച്ചല്ല സാക്ഷ്യപത്രത്തിൽ ഒപ്പിട്ടതെന്ന് സാക്ഷിമൊഴിയിൽ വ്യക്തമായി. മറ്റൊന്ന്, തട്ടിപ്പ് നടന്നു വെന്ന് പരാതിയിൽ പറയുന്ന കാലയളവിൽ കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ അക്കൗണ്ടിൽ അനധികൃതമായി പണമെത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്ത് തട്ടിപ്പ് കേസിൽ രവീന്ദ്രൻ നായർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം തയാറാക്കി വരികയാണ്. കാര്യസ്ഥൻ രവീന്ദ്രൻ നായർക്ക് സഹായം നൽകി വരുന്ന മൂന്നിലധികം ആളുകളെ പ്രതി ചേർക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
അതേസമയം, 2003 ന് ശേഷം കൂടത്തിൽ കുടുംബത്തിൽ നടന്ന ദുരൂഹ മരണത്തിലും അന്വേഷണം നടക്കുന്നുണ്ട്.
Story Highlights – A chargesheet will be filed against the caretaker of the case in Karamana Koodam soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here