കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ കാസർഗോഡ് മെഡിക്കൽ കോളജിൽ ആവശ്യത്തിന് ജീവനക്കാരില്ല

കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന കാസർഗോഡ് ജില്ലയിൽ ചികിത്സാരംഗത്ത് പരിമിതികൾ തുടരുന്നു. ഉക്കിനടുക്ക മെഡിക്കൽ കോളജിനെ കൊവിഡ് ആശുപത്രി ആക്കിയെങ്കിലും ആവശ്യമായ ജീവനക്കാരില്ലാതെ കൊവിഡ് പ്രതിരോധം പ്രതിസന്ധിയിലാണ്.
മെഡിക്കൽ കോളജിന്റെ അക്കാദമിക് ബ്ലോക്ക് കൊവിഡ് ആശുപത്രിയായി സർക്കാർ സജ്ജമാക്കിയത് ആറ് മാസം മുൻപാണ്. മെഡിക്കൽ കോളജിൽ 273 തസ്തികകൾ സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോൾ നാളിതുവരെ അൻപതോളം ജീവനക്കാർക്ക് മാത്രമാണ് നിയമനമുണ്ടായത്. ഇതിൽ 24 ഡോക്ടർമാർ വർക്ക് അറേഞ്ച്‌മെന്റിൽ കോഴിക്കോട് മെഡിക്കൽ കോളജിലാണിപ്പോൾ ഉള്ളത്. ഇവര്‍ കൊവിഡ് ചികിത്സയ്ക്കായി നിയമനം നടത്തിയ ഡോക്ടർമാരാണ്.
Read Also : കാസർഗോഡ് രണ്ട് കൊവിഡ് മരണം കൂടി
ആരോഗ്യരംഗത്ത് പരിമിതി നേരിടുന്ന ഘട്ടത്തിലെ ജില്ലയോടുള്ള സർക്കാർ സമീപനം തിരുത്തണമെന്ന് കാസർഗോഡ് എംഎൽഎ എൻഎ നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി. രോഗികളുടെ ആരോഗ്യ നില ഗുരുതരമാകുന്ന സാഹചര്യമുണ്ടായാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
മെഡിക്കൽ കോളജിൽ ഡോക്ടർമാരില്ലാത്ത സാഹചര്യത്തിൽ ജില്ലാ ആശുപത്രിയോ ജനറൽ ആശുപത്രിയോ വീണ്ടും കൊവിഡിനായി മാറ്റാനാണ് നിലവിലെ ആലോചന. ഇത് മറ്റ് ചികിത്സകളെ കൂടി പ്രതികൂലമായി ബാധിക്കാനും ഇടയാക്കും.
Story Highlights – kasargod covid, medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here