മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം എടുത്തുകാട്ടി ഹ്രസ്വ ചിത്രം; ‘മാസ്‌കാണ് പ്രധാനം’ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

കൊവിഡ് കാലത്ത് മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം എടുത്തു കാട്ടുന്ന ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. സന്ദേശ ബോധവത്ക്കരണ ചിത്രത്തിന് സോഷ്യൽ മീഡിയിൽ ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സിജോ ജോസഫ് മുട്ടം കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ഐവിൻ ഫിലിംസാണ്‌നിർമിച്ചിരിക്കുന്നത്. ഗരുഡ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. താര നിരയ്ക്ക് പ്രാധാന്യം നൽകാതെ പ്രമേയത്തിനും കൊവിഡ് പ്രതിരോധത്തിനും പ്രധാന്യം നൽകുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചലച്ചിത്ര താരം നിഖില വിമലാണ് നിർവഹിച്ചത്.

ചിത്രത്തിന്റെ ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് ലിന്റോ തോമസാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അരുൺ കുമാരനാണ്.

സംവിധായകൻ ലാൽ ജോസാണ് ഹ്രസ്വ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ആനുകാലിക പ്രാധാന്യമുള്ള ചിത്രം സംവിധായകൻ ഒമർ ലുലു, നിർമ്മാതാവ് നൗഷാദ് ആലത്തൂർ, വിഷ്ണു ഉണ്ണികൃഷ്ണൻ, അപർണ ബാലമുരളി, ബിബിൻ ജോർജ് തുടങ്ങിയവരുടെ ഫേസ് ബുക്ക് പേജുകളിലൂടെയും റിലീസ് ചെയ്തിരുന്നു.

Story Highlights mask aanu pradhanam, short film

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top