വഴിക്കായുള്ള കാത്തിരിപ്പ് തുടരുന്നു; രോഗികളെ ചുമന്ന് നടക്കേണ്ട ഗതികേടിൽ കുടുംബങ്ങൾ

thritthala without road

രോഗം വന്നാൽ രോഗിയെ ചുമന്ന് ഒരു കിലോമീറ്ററോളം നടക്കേണ്ട ഗതികേടിൽ പാലക്കാട് തൃത്താല ഈരാറ്റിങ്ങലിലെ പതിനൊന്നോളം കുടുംബങ്ങൾ. റോഡിനായി സ്ഥലം വിട്ടുനൽകാൻ പ്രദേശത്തെ വയലുകളുടെ ഉടമകൾ തയ്യാറായിട്ടും ഒരു ഓട്ടോറിക്ഷ പോകാനെങ്കിലും ഉള്ള വഴിക്കായുള്ള ഈ മനുഷ്യരുടെ കാത്തിരിപ്പ് തുടരുകയാണ്.

Read Also : പാലക്കാട് തൃത്താലയിൽ 1000 ലിറ്റർ സ്പിരിറ്റ് എക്‌സൈസ് പിടികൂടി

25 കൊല്ലമായി പാടശേഖരങ്ങൾക്ക് സമീപത്താണ് കുടുംബങ്ങൾ കഴിയുന്നത്. ഇനി ഭൂമി വാങ്ങി സ്ഥലം മാറാൻ കഴിയാത്തവരുമുണ്ട്. പാടശേഖരത്തിന് നടുവിലൂടെ റോഡിനായി ഓരോ വയൽ ഉടമകളും 12 മീറ്റർ സ്ഥലം വിട്ടുനൽകാനായി നേരത്തെ സമ്മതപത്രം നൽകിയിരുന്നു. പക്ഷെ അധികാരികൾ മാത്രം കണ്ണ് തുറക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.

Story Highlights road, palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top