പാലക്കാട് തൃത്താലയിൽ 1000 ലിറ്റർ സ്പിരിറ്റ് എക്‌സൈസ് പിടികൂടി

പാലക്കാട് പട്ടാമ്പി തൃത്താലയിൽ നിന്ന് 1000 ലിറ്റർ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി. ടെംപോവാനിൽ രഹസ്യ അറകളിലാക്കി കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടിച്ചത്. വാഹനത്തിന്റെ ഡ്രൈവർ കോഴിക്കോട് ബാലുശേരി സ്വദേശി ഹംസയെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ നിന്നാണ് സ്പിരിറ്റ് കൊണ്ടു വന്നതെന്നാണ് വിവരം. തൃത്താല മേഖലയിലെ കള്ളുഷാപ്പുകളിലേക്ക് വേണ്ടിയാണ് സ്പിരിറ്റ് എത്തിച്ചതെന്ന് സംശയിക്കുന്നതായി എക്‌സൈസ് അധികൃതർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top