Advertisement

റിസർവ് ബാങ്ക് പുതിയ നോട്ട് പുറത്തിറക്കുന്നുണ്ടോ? വാർത്തയും ചിത്രങ്ങളും വ്യാജം [24 fact check]

September 21, 2020
2 minutes Read
24 fact check

-/ അമൃത പുളിക്കല്‍

റിസർവ് ബാങ്ക് പുതിയ നോട്ടുകൾ പുറത്തിറക്കുന്നുണ്ടെന്ന പേരിൽ വ്യാജവാർത്ത. രണ്ട് രൂപ മുതൽ 1000 രൂപ വരെ മൂല്യമുള്ള നോട്ടുകൾ പുറത്തിറക്കുമെന്നാണ് പ്രചാരണം. ഇതിന് മുൻപും ഇത്തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു.

വാട്സാപ്പിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ 2, 3, 5, 1000 തുടങ്ങിയ ഡിനോമിനേഷനിലുള്ള നോട്ടുകളാണുള്ളത്. എന്നാൽ ഇത് യാഥാർത്ഥമല്ല. ഈ കറൻസികൾ റിസർവ് ബാങ്കിന്റെ ലീഗൽ ടെൻഡർ പട്ടികയിലുള്ളതല്ല. 2000, 500, 200, 100, 50, 20, 10 എന്നീ കറൻസി നോട്ടുകളാണ് ലീഗൽ പട്ടികയിൽ ആർബിഐ നൽകിയിരിക്കുന്നത്.

Read Also : ഫൗജി ഗെയിമിലെ ദൃശ്യങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വിഡിയോയുടെ യാഥാര്‍ത്ഥ്യം [24 Fact check]

കൂടാതെ 1000 രൂപയുടെ നോട്ടിൽ ചില തെറ്റുകളുമുണ്ട്. നോട്ടിന്റെ മുകളിൽ ദോ ഹസാർ റുപ്പയാ അഥവാ 2000 രൂപ എന്നാണ് എഴുതിയിരിക്കുന്നത്. കൂടാതെ അഞ്ച് രൂപയുടെ പുതിയ നോട്ടിൽ പച്ചാസ് റുപ്പിയ അഥവാ അൻപത് രൂപ എന്നും നൽകിയിട്ടുണ്ട്. 5000, 1000, 350 നോട്ടുകൾ സർക്കുലേഷനിലില്ലെന്ന് ആർബിഐ അധികൃതർ തന്നെ പറഞ്ഞിട്ടുള്ളതാണ്.

ആർബിഐയുടെ തന്നെ ഔദ്യോഗിക അറിയിപ്പനുസരിച്ച് 1, 2, 5, 10 എന്നീ ഡിനോമിനേഷനുകളിൽ ഉള്ള നാണയങ്ങൾ ആണ് പ്രചാരത്തിലുള്ളത്. പ്രത്യേക ആഘോഷങ്ങളുമായി ബന്ധപ്പെട്ടോ സുവനീർ ഗണത്തിലോ മാത്രമാണ് 100 രൂപ, 125 രൂപ, 1000 രൂപ മൂല്യമുള്ള നാണയങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. ഇവ സാധാരണ വിനിമയത്തിനുള്ളതല്ല.

Story Highlights fact check, fake news, 24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top