സെക്രട്ടറിയേറ്റിന് മുന്നിൽ സമരം;500 പേർ അറസ്റ്റിൽ; 3000 പേർക്കെതിരെ കേസ്

case against 3000 protesters

കെ.ടി. ജലീലിന്റെ രാജിക്കായുള്ള സമരത്തിൽ തിരുവനന്തപുരത്ത് 3000 പേർക്കെതിരെ കേസ്. 500 പേർ അറസ്റ്റിൽ. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ 8 ദിവസത്തെ കണക്ക് പ്രകാരം മൂവായിരം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 25 എഫ്‌ഐആറുകൾ ഇട്ടിട്ടുണ്ട്. 500 പേർ അറസ്റ്റിലായി. കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. കൊവിഡ് മാനദണ്ഡ ലംഘനം, സംഘം ചേരൽ, പൊലീസിനെ ആക്രമിക്കൽ, സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിനെതിരേയുള്ള വകുപ്പ് ആർക്കെതിരേയും ചുമത്തിയിട്ടില്ല.

മന്ത്രി കെ.ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് പിന്നാലെ വലിയ പ്രതിഷേധങ്ങൾക്കും അക്രമസംഭവങ്ങൾക്കുമാണ് സെക്രട്ടേറിയറ്റ് പരിസരം സാക്ഷ്യം വഹിച്ചത്. യൂത്ത് കോൺഗ്രസ്, ബിജെപി, യുവമോർച്ച, മഹിളാമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.

Story Highlights case against 3000 protesters

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top