എളമരം കരീമും ഡെറിക് ഒബ്രയാനുമടക്കം എട്ട് എംപിമാർക്ക് സസ്‌പെൻഷൻ

eight MP suspended

എട്ട് എംപിമാർക്ക് സസ്‌പെൻഷൻ. രാജ്യസഭയിലെ പ്രതിഷേധത്തെ തുടർന്നാണ് എട്ട് അംഗങ്ങളെ സസ്‌പെൻഡ് ചെയ്തത്. കാർഷിക ബിൽ അവതരണത്തിനിടെ ഉണ്ടായ പ്രതിഷേധം പരിധി കടന്നുവെന്ന് രാജ്യസഭാ ചെയർമാൻ എം.കെ വെങ്കയ്യ നായിഡു പറഞ്ഞു.

ഡെറിക് ഒബ്രിയാൻ, സഞ്ജയ് സിംഗ്, രാജു സാതവ്, കെകെ രാഗേഷ്, രിപുൺ ബോറ, ഡോള സെൻ, സയിദ് നാസിർ ഹുസൈൻ, എളമരം കരീം എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഒരാഴ്ചയാണ് പ്രതിഷേധിച്ച എംപിമാരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

ജനാധിപത്യത്തിന്റെ കറുത്ത ദിവസമാണ് ഇതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ഉപാധ്യക്ഷന് എതിരായ അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

Story Highlights Rajya Sabha, suspension

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top