Advertisement

ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസ്; ബന്ധു അറസ്റ്റിൽ

September 22, 2020
1 minute Read
child sexual abuse

കൊല്ലം അഞ്ചലിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തു. പ്രതിക്ക് എതിരെ പോക്‌സോ ചുമത്തി കേസെടുത്തിട്ടുണ്ട്. 35 വയസുകാരനെ ആണ് അറസ്റ്റ് ചെയ്തത്.

Read Also : പതിനേഴ് വയസുകാരിയെ പീഡിപ്പിച്ചു; മതാധ്യാപകനെതിരെ കേസ്

പീഡനത്തിന് ഇരയായ കുട്ടിയുടെ വീടിന് സമീപത്ത് താമസിക്കുന്ന
മാതാവിൻറെ ബന്ധു പല ദിവസങ്ങളിലും അയാളുടെ വീട്ടിൽ വച്ച് പീഡിപ്പിച്ചിരുന്നു. പീഡനം സഹിക്കവയ്യാതെ കുട്ടി മാതാവിനോട് പറയുകയായിരുന്നു തുടർന്ന് മാതാവ് ചൈൽഡ് ‌ലൈനിൽ വിവരമറിയിച്ചിരുന്നു. ചൈൽഡ് ലൈൻ അഞ്ചൽ പൊലീസിന് വിവരം കൈമാറുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ അഞ്ചൽ പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. അഞ്ചൽ സിഐ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.

Story Highlights pocso case, kollam anjal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top