തിരുവനന്തപുരത്തെ സ്ഥിതി രൂക്ഷം; പ്രതിപക്ഷ സമരങ്ങൾ വൈറസിന് അവസരം ഒരുക്കിക്കൊടുക്കുന്നുവെന്ന് മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 18 ശതമാനം ആക്ടീവ് കേസുകൾ ഇപ്പോൾ ഉള്ളത് തിരുവനന്തപുരത്താണ്. മരണങ്ങളുടെ കണക്കിലും ഇന്നലെ വരെ റിപ്പോർട്ട് ചെയ്ത 175 മരണവും തിരുവന്തപുരത്താണ്. ആകെ മരണത്തിന്റെ 32 ശതമാനം വരുമിത്.

Read Also : സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കൊവിഡ് സാഹചര്യത്തിൽ ആൾക്കൂട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്ന സമരങ്ങൾ നിരന്തരം ചൂണ്ടിക്കാണിച്ചിട്ടും ഗൗരവത്തോടെ പരിഗണിക്കുന്നില്ല. ഇക്കാര്യത്തിൽ മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. ആൾക്കൂട്ടം ഒഴിവാക്കലാണ് കൊവിഡ് പ്രതിരോധത്തിന്റെ ആദ്യ മാർഗം. എന്നാൽ സമരങ്ങളിലൂടെ വൈറസിന് അവസരമൊരുക്കിക്കൊടുക്കുകയാണ്. പ്രതിരോധിക്കുന്ന പൊലീസുകാർക്ക് അടക്കം കൊവിഡ് ബാധിക്കുന്നുണ്ട്. 101 പൊലീസുകാർക്ക് കൊവിഡ് ബാധിച്ചു. ഡിവൈഎസ്പി, ഇൻസ്‌പെക്ടർ, 71 സിവിൽ പൊലീസുകാർ അടക്കമുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. 3463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 412 കേസുകളുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ ആരോഗ്യ പ്രവർത്തകരാണ്. 3007 പേരാണ് ഇന്ന് രോഗവിമുക്തരായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Story Highlights pinarayi vijayan, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top