കാർഷിക ബില്ലുകളിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് 18 പ്രതിപക്ഷ പാർട്ടികളുടെ കത്ത്

Dont Sign Farm Bills 18 Parties Urge President

കാർഷിക ബില്ലുകളിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് 18 പ്രതിപക്ഷ പാർട്ടികളുടെ കത്ത്. ജനാധിപത്യ വിരുദ്ധ നീക്കങ്ങളിലൂടെയാണ് സർക്കാർ ബില്ലുകൾ പാസാക്കിയതെന്നാണ് കത്തിലെ ആരോപണം.

രാഷ്ട്രപതി ബില്ലിൽ ഒപ്പുവയ്ക്കാതെ തിരിച്ചയയ്ക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ കത്തിൽ ആവശ്യപ്പെട്ടു. കോൺഗ്രസ്, ഇടത് പാർട്ടികൾ, എൻസിപി, ഡിഎംകെ, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആർജെഡി തുടങ്ങിയവയാണ് കത്തയച്ചത്. പ്രതിപക്ഷ സംഘം രാഷ്ട്രപതിയെ നേരിൽ സന്ദർശിക്കാൻ അനുമതി തേടിയിട്ടുണ്ട്.

അതേസമയം പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ കാർഷിക ബില്ലുകൾക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് എൻഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദൾ (എസ്എഡി) പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച് നിവേദനം നൽകി. വ്യവസ്ഥകൾ ലംഘിച്ച് പാർലമെന്റിൽ പാസാക്കിയ കർഷക വിരുദ്ധ ബില്ലിൽ ഒപ്പുവയ്ക്കരുതെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം എസ്എഡി നേതാവ് സുഖ്ബീർ സിംഗ് ബാദൽ മാധ്യമങ്ങളെ അറിയിച്ചു. ബിൽ രാഷ്ട്രപതി തിരിച്ചയയ്ക്കും എന്നാണ് തങ്ങളുടെ പ്രതിക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights President, Farm Bill

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top