കോഴിക്കോട് മെഡി. കോളജിലെ പൊട്ടിത്തെറി; സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് വന്നത് ഭീമമായ തുക

കോഴിക്കോട് മെഡിക്കൽ കോളേജ് അപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി ബില്ലടയ്ക്കാനാകാതെ ബുദ്ധിമുട്ടിലായി. ഇന്നലെ രാത്രി രോഗിക്ക് വന്നത് ഭീമമായ തുക. എം കെ രാഘവൻ എംപി ഇടപെട്ട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയെങ്കിലും ബില്ലടക്കാതെ ഡിസ്ചാർജ് നൽകില്ലെന്ന് സ്വകാര്യ ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. പേരാമ്പ്ര മുയിപ്പോത്ത് വിശ്വനാഥൻ ആണ് ചികിത്സയിൽ ഉള്ളത്.
സ്ട്രോക്ക് വന്നതിനെ തുടർന്നാണ് മെഡിക്കൽ കോഴളജിൽ ചികിത്സയ്ക്ക് എത്തിയത്. ഇന്നലെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്. 45 മിനിറ്റിന് ശേഷമാണ് ഇങ്ങോട്ടാണ് മാറ്റിയതെന്ന് അറിഞ്ഞതെന്ന് കുടുംബ പറയുന്നു. ഇന്നലെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്. 45 മിനിറ്റിന് ശേഷമാണ് ഇങ്ങോട്ടാണ് മാറ്റിയതെന്ന് അറിഞ്ഞതെന്ന് മകൻ പറയുന്നു. ബില്ലുമായി ബന്ധപ്പെട്ട ആശങ്കക്ക് പരിഹാരം ഉണ്ടാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ബില്ല് വന്നപ്പോൾ ആരും പ്രശ്‌ന പരിഹാരത്തിനെത്തിയില്ല.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എംകെ രാഘവൻ എംപി മെഡിക്കൽ കോളജ് സൂപ്രണ്ടുമായി സംസാരിച്ചു. തുടർന്ന് മെഡിക്കൽ കോളജിൽ ബെഡ് സൗകര്യം ഒരുക്കി. എന്നാൽ ബില്ല് അടക്കാതെ ഡിസ്ചാർജ് ചെയ്യില്ലെന്ന് ആശുപത്രി അധികൃതർ നിലപാടെടുക്കുകയായിരുന്നു. രോഗിയെ ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യുമെന്ന് സ്വകാര്യ ആശുപത്രിയുടെ വിശദീകരണം. മന്ത്രി മുഹമ്മദ് റിയാസ് വിളിച്ചിരുന്നുവെന്നും ആശുപത്രി ബില്ലിൽ തീരുമാനം ആക്കാം എന്ന് ഉറപ്പ് നൽകിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഒരു രോഗി മാത്രമല്ല അപകടത്തിന് പിന്നാലെ നിരവധി രോഗികളെ ഇവിടേക്ക് എത്തിച്ചിരുന്നു. നേരത്തെ ഒരു രോഗി പകുതി ബില്ല് അടച്ച് ഡിസ്ചാർജ് വാങ്ങി മടങ്ങിയിരുന്നു.
Story Highlights : Patient admitted to private hospital after Kozhikode Medical College explosion gets bill for huge amount
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here