ഖുർആൻ വിവാദം ഉയർത്തിവിട്ടത് സർക്കാരല്ല: മുഖ്യമന്ത്രി

ഖുർആനെ ബഹുമാനിക്കേണ്ടവർ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഖുർആൻ വിവാദം ഉയർത്തിവിട്ടത് സർക്കാരല്ല. വിശുദ്ധ ഗ്രന്ഥത്തെ വിവാദമാക്കിയത് ആരാണെന്നും അദ്ദേഹം ചോദിച്ചു. യുഎഇ കോൺസുലേറ്റ് കൊണ്ടുവന്ന ഖുർആൻ ജലീലിനെ വിതരണം ചെയ്യാനാണ് ഏൽപിച്ചത്. ഖുർആൻ കൊണ്ടുവന്നത് ന്യായമായ മാർഗത്തിലൂടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also : സി ആപ്റ്റിൽ എൻഐഎ തെളിവെടുപ്പ്; ഖുർആൻ കൊണ്ടുപോയ വാഹനവും പരിശോധിച്ചു
കസ്റ്റംസ് ക്ലിയർ ചെയ്ത് എംബസി കൊണ്ടുവന്നത് എങ്ങനെയാണ് കള്ളക്കടത്താവുന്നത്? ഒരു ഘട്ടത്തിൽ സ്വർണക്കടത്താണെന്ന് പറയുന്നു. മറ്റൊരു ഘട്ടത്തിൽ കള്ളക്കടത്താണെന്ന് പറയുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയെ പോലെയൊരു രാജ്യത്തെ കള്ളക്കടത്തുകാർ എന്ന് വിളിക്കുന്നതിനെ മുഖ്യമന്ത്രി ചോദ്യം ചെയ്തു.
സ്വർണക്കടത്തിൽ പൊള്ളിയവർ ആരോപണങ്ങൾ വഴിതിരിച്ച് വിടുകയാണ്. പലർക്കും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്. നിയമസഭയിലെ കയ്യാങ്കളിയിലും മുഖ്യമന്ത്രി പ്രതികരിച്ചു. കോടതി വിധി അംഗീകരിച്ച് മുന്നോട്ടുപോകും. സ്വർണക്കടത്ത് അന്വേഷണം കൃത്യമായ നിലയിലാണുള്ളതെന്നും മുഖ്യമന്ത്രി.
Story Highlights – pinarayi vijayan, quran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here