Advertisement

ഐപിഎൽ മാച്ച് 4: ബട്‌ലർ ഇല്ലാതെ രാജസ്ഥാൻ; രണ്ടാം ജയത്തിനായി ചെന്നൈ

September 22, 2020
2 minutes Read
IPL CSK RR match

ഐപിഎൽ പതിമൂന്നാം സീസണിലെ നാലാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 7.30നാണ് മത്സരം. ഓസ്ട്രേലിയൻ പരമ്പര കഴിഞ്ഞെത്തിയ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ ഇല്ലാതെയാവും രാജസ്ഥാൻ ഇറങ്ങുക. ഇംഗ്ലണ്ടിലെ ബയോ ബബിളിൽ നിന്ന് പുറത്തുകടന്ന് തൻ്റെ കുടുംബത്തെ കൂട്ടിയാണ് ബട്‌ലർ യുഎഇയിലെത്തിയത്. ചെന്നൈ നിരയിൽ മാറ്റമുണ്ടാവാൻ സാധ്യതയില്ല.

Read Also : എന്റർടെയിന്മെന്റും മികച്ച കളിയും; റോയൽ ചലഞ്ചേഴ്സ് ജയത്തോടെ തുടങ്ങി

ബാറ്റിംഗിനെ തുണക്കുന്ന പിച്ച് ആണ് ഷാർജയിലേതെന്നാണ് പ്രാഥമിക റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഒരു ഹൈ സ്കോറിംഗ് മാച്ച് പ്രതീക്ഷിക്കാം. ജോസ് ബട്‌ലർ ടീമിൽ ഇല്ലാത്തതു കൊണ്ട് തന്നെ ഡേവിഡ് മില്ലറിന് ഇടം ലഭിക്കും. സ്റ്റീവ് സ്മിത്ത്, ജോഫ്ര ആർച്ചർ എന്നിവരും ടീമിൽ ഉറപ്പാണ്. ടോം കറൻ, ഒഷേൻ തോമസ്, ആന്ദ്രൂ തൈ എന്നിവരിൽ ഒരാൾ ടീമിലെത്തും. ഓൾറൗണ്ടർ എന്ന പരിഗണന കറനു ഗുണമായേക്കും. ബൗളിംഗ് പരിഗണിച്ച് ആന്ദ്രൂ തൈക്കും സാധ്യതയുണ്ട്. യശസ്വി ജയ്സ്വാളിനൊപ്പം ആര് ഓപ്പൺ ചെയ്യും എന്നതാണ് അടുത്ത ചോദ്യം. റോബിൻ ഉത്തപ്പ ഓപ്പൺ ചെയ്താൽ സഞ്ജുവിൻ്റെ പൊസിഷൻ പ്രവചനാതീതമാകും. മൂന്നാം നമ്പറിൽ സ്മിത്ത് കളിച്ചാൽ സഞ്ജു നാലാം നമ്പറിൽ ഇറങ്ങും.

Read Also : ദൈവത്തിന്റെ പോരാളികൾ പതിവു തെറ്റിച്ചില്ല; ചെന്നൈയുടെ വിജയം 5 വിക്കറ്റിന്

ചെന്നൈ നിരയിൽ മാറ്റങ്ങൾക്ക് സാധ്യതയില്ലെങ്കിൽ പോലും ലുങ്കി എങ്കിഡിക്ക് പകരം ജോസ് ഹേസൽവുഡ് ടീമിലെത്താൻ നേരിയ സാധ്യതയുണ്ട്. എങ്കിലും ഒരു മത്സരത്തിലെ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ വിന്നിംഗ് കോമ്പിനേഷൻ മാറ്റാനിടയില്ല.

Story Highlights IPL match 4 Chennai Super Kings vs Rajasthan Royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top