കൊല്ലം അഴീക്കലിൽ മത്സ്യ ബന്ധന ബോട്ട് തകർന്ന് ഒരാൾ മരിച്ചു

കൊല്ലം അഴീക്കലിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് തകർന്ന് ഒരാൾ മരിച്ചു. ശ്രായിക്കാട് സ്വദേശി സുധൻ ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം കണ്ടെടുത്തു. അപടത്തിൽപെട്ട മറ്റൊരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

അഞ്ച് പേരടങ്ങുന്ന സംഘമാണ് അഴീക്കൽ തുറമുഖത്ത് നിന്ന് മത്സ്യ ബന്ധത്തിന് പോയത്. ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്നു പേരെ രക്ഷപെടുത്തി. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കടൽ ക്ഷോഭം കണക്കിലെടുത്ത് മത്സ്യബന്ധത്തിന് വിലക്കുണ്ടായിരുന്നു. ഇത് ലംഘിച്ച് കടലിൽ പോയ ബോട്ടാണ് അപകടത്തിൽപെട്ടത്.

Story Highlights One killed in fishing boat capsize in Azhikkal, Kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top