മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്കെതിരെയുള്ള ഹർജിയിൽ സുപ്രിംകോടതി നോട്ടീസ് അയച്ചു

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ച ഹർജികളിൽ കേരള- തമിഴ്നാട് സർക്കാരുകൾക്ക് സുപ്രിംകോടതി നോട്ടീസ്. കേന്ദ്രജല കമ്മീഷനും നിലപാട് വ്യക്തമാക്കണം. കോതമംഗലം സ്വദേശികൾ സമർപ്പിച്ച ഹർജിയിന്മേൽ ജസ്റ്റിസ് ആർ.എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
പുതിയ ഹർജി മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം പരിഗണിക്കാനും തീരുമാനിച്ചു. അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി രൂപീകരിച്ച മേൽനോട്ട സമിതി, കൃത്യമായ ഇടവേളകളിൽ യോഗം ചേരുന്നില്ലെന്നാണ് ആരോപണം. അണക്കെട്ടിന്റെ സുരക്ഷ നേരിട്ട് പരിശോധിക്കാൻ മേൽനോട്ട സമിതിക്ക് നിർദേശം നൽകണമെന്നും, ഉപസമിതികൾ പിരിച്ചുവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
Story Highlights – The Supreme Court has issued notice on the petition against the Mullaperiyar Oversight Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here