എറണാകുളത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് 624 പേർക്ക് രോഗബാധ

എറണാകുളം ജില്ലയിൽ പുതുതായി 624 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. 624ൽ 613 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 12600 കടന്നു. ഇതുവരെ 56 കൊവിഡ് മരണങ്ങളും ജില്ലയിൽ സ്ഥിരീകരിച്ചു.
ജില്ലയിൽ രോഗം ബാധിച്ച ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4000 കടന്നു. 4353 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണത്തിൽ 20 ശതമാനം വരെ വർദ്ധനവുണ്ടായേക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
Read Also : കൊവിഡ് ബാധിച്ച് കേന്ദ്ര മന്ത്രി മരിച്ചു
ജില്ലയിൽ ഇന്ന് 17 ആരോഗ്യപ്രവർത്തകർക്കും 9 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. ഇടപ്പള്ളിയിലെ സ്വകാര്യസ്ഥാപനത്തിൽ മാത്രം 40 പേർക്കും ഫോർട്ട് കൊച്ചിയിൽ 44 പേർക്കും രോഗം സ്ഥിരീകരിച്ചു. 24 അതിഥി തൊഴിലാളികൾക്കും കോവിഡ് ബാധിച്ചു. ആലങ്ങാട്, എറണാകുളം, ചേന്ദമംഗലം, കളമശ്ശേരി, മട്ടാഞ്ചേരി, തൃപ്പുണിത്തുറ, വെങ്ങോല, രായമംഗലം എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗവ്യാപനമുണ്ടായത്. അതേസമയം 254 പേരാണ് രോഗമുക്തി നേടിയത്.
Story Highlights – Ernakulam Covid update today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here