ആദ്യം യാത്രക്കാരനായി ഓട്ടോയിൽ; പിന്നാലെ പുതിയ പാട്ടിനുള്ള അഡ്വാൻസ്: ഇമ്രാന്‍ ഖാനെ ഞെട്ടിച്ച് ഗോപി സുന്ദര്‍

റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകൻ ഇമ്രാൻ ഖാനെ ഞെട്ടിച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായെങ്കിലും വലിയ അവസരമൊന്നും ലഭിക്കാതിരുന്ന താരം ഇപ്പോൾ ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നത്. ഇമ്രാൻ്റെ ഓട്ടോയിൽ യാത്രക്കാരനെന്ന വ്യാജേന കയറുകയും പിന്നീട് തൻ്റെ പുതിയ പാട്ട് പാടാനുള്ള അഡ്വാൻസ് നൽകുകയും ചെയ്താണ് ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ താരമാവുന്നത്. ഈ വിഡിയോ ഗോപി സുന്ദർ തന്നെ തൻ്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.
Read Also : തിരുവനന്തപുരത്തെ സ്ഥിതി രൂക്ഷം; പ്രതിപക്ഷ സമരങ്ങൾ വൈറസിന് അവസരം ഒരുക്കിക്കൊടുക്കുന്നുവെന്ന് മുഖ്യമന്ത്രി
സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം വാഹനത്തില്‍ കൊല്ലത്ത് എത്തിയ ഗോപി സുന്ദര്‍, യാത്രക്കാരനെന്ന രീതിയിൽ ഇമ്രാന്‍ ഖാന്റെ ഓട്ടോ വിളിച്ചു. മാസ്‌കും തൊപ്പിയും ധരിച്ചായിരുന്നു ഗോപി സുന്ദറിൻ്റെ യാത്ര. അതുകൊണ്ട് തന്നെ യാത്രക്കാരനെ ഇമ്രാൻ തിരിച്ചറിഞ്ഞില്ല. പല കാര്യങ്ങളും ഇടക്കിടെ പരസ്പരം സംസാരിച്ചെങ്കിലും ഗോപി പിടികൊടുത്തില്ല. ഒടുവിൽ ഒരു ചായ കുടിക്കാൻ വാഹനം നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ഇമ്രാൻ ഓട്ടോ നിർത്തുകയും ചെയ്തു. പുറത്തിറങ്ങിയതിനു ശേഷം ഇമ്രാൻ പേര് ചോദിക്കുമ്പോഴാണ് ഗോപി സുന്ദർ താനാരെന്ന് വെളിപ്പെടുത്തുന്നത്. തുടർന്ന് ഇദ്ദേഹം ഇമ്രാന് പുതിയ ഗാനത്തിനുള്ള അഡ്വാൻസും നൽകി. പിന്നെയും കുറേ സമയം കൂടി സംസാരിച്ചിരുന്നിട്ടാണ് അദ്ദേഹം മടങ്ങിയത്.
ഒരു ലക്ഷത്തോളം ആളുകളാണ് യൂട്യൂബിൽ ഈ വിഡിയോ കണ്ടത്. 9000ഓളം പേർ വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
Story Highlights – Gopi Sundar Imran Khan surprise viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here