സെക്രട്ടേറിയറ്റിലെ തീപിടുത്തം: വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ സർക്കാർ നിയമ നടപടിക്കൊരുങ്ങുന്നു

സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ സർക്കാർ നിയമ നടപടിക്കൊരുങ്ങുന്നു. മാനനഷ്ടക്കേസ് നൽകാൻ നീക്കം. തീപിടുത്തം ആസൂത്രിതമാണെന്ന വാർത്ത നൽകിയവർക്കെതിരെയാണ് നീക്കം.
സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടുത്തത്തെ അട്ടിമറിയായിട്ടും, ആസുത്രിതമാണെന്നും ചിത്രീകരിച്ച് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെയാണ് സർക്കാർ നടപടിയെടുക്കുക. സെക്രട്ടേറിയറ്റിലുണ്ടായത് അട്ടിമറിയല്ലെന്നും ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നും സ്ഥിരീകരിച്ച് വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വന്നിരുന്നു. ഇതിന് തുടർച്ചയായാണ് സർക്കാർ നിയമ നടപടക്കൊരുങ്ങുന്നത്.
സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ കത്തി നശിച്ചെന്ന തരത്തിലുള്ള വാർത്തകളും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Story Highlights – Secretariat, Fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here