രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 56 ലക്ഷം കടന്നു; മരണസംഖ്യ 90,000വും കടന്നു

india covid cases crossed 56 lakhs

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 56 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 83,347 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,085 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 56,46,011 ലാണ് എത്തി നിൽക്കുന്നത്. 90,020 ആണ് മരണസംഖ്യ. ചികിത്സയിലുള്ളത് 9,68,377 പേരാണ്. രോഗം ഭേദമായവരുടെ എണ്ണം 45,87,614 ആയി. 24 മണിക്കൂറിനിടെ 9,53, 683 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 6,62,79,462 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചിട്ടുണ്ട്. രോഗമുക്തി നിരക്ക് 81.25 % ൽ എത്തി. മരണനിരക്ക് 1.60 ശതമാനത്തിൽ തുടരുകയാണ്.

അതേസമയം, കൊവിഡ് വാക്‌സിൻ നയം വ്യക്തമാക്കി ഐസിഎംആർ രംഗത്തെത്തി. അൻപത് ശതമാനം വിജയകരമെന്ന് തെളിയുന്ന വാക്‌സിന് ഇന്ത്യയിൽ വിൽപനയ്ക്കായി അനുമതി നൽകുമെന്ന് ഐസിഎംആർ അറിയിച്ചു.

നൂറ് ശതമാനം ഫലപ്രാപ്തിയുള്ള പ്രതിരോധമരുന്നിന് സാധ്യത ഇല്ലെന്ന് ഐസിഎംആർ പറയുന്നു. 50 മുതൽ 100 ശതമാനം വരെ ഫലപ്രാപ്തി ഉണ്ടെന്ന് തെളിഞ്ഞാൽ ആ വാക്‌സിൻ ഇന്ത്യയിൽ അനുവദിക്കുമെന്ന് ഐസിഎംആർ ഡയറക്ടർ ഡോ.ബലറാം ഭാർഗവ അറിയിച്ചു. ശ്വാസകോശ രോഗങ്ങൾക്ക് 100 ശതമാനം ഫലപ്രാപ്തിയുള്ള മരുന്നുകൾ അപൂർവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights india covid cases crossed 56 lakhs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top