ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു

Dean Jones

ഓസ്ട്രേലിയയുടെ ഇതിഹാസ താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. അന്‍പത്തിയൊന്‍പത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിന്റ കമന്ററി സംഘത്തിലെ അംഗമായിരുന്നു ജോണ്‍സ്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മുംബൈയിലെത്തിയത്.

രാവിലെ പതിനൊന്നുമണിയോടെ ഐപിഎല്‍ ബ്രോഡ്കാസ്റ്റിംഗിന്റെ ബ്രിഫിംഗിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിക്കളത്തില്‍ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററെന്ന നിലയിലും കളി വിശകലനം ചെയ്തും ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നു ജോണ്‍സ്. എന്‍ഡിടിവിയില്‍ പ്രൊഫ് ഡീനോയെന്ന ഒരു പരിപാടിയിലൂടെ വളരെ സുപരിചിതനായിരുന്നു അദ്ദേഹം.

മെല്‍ബണില്‍ ജനിച്ച അദ്ദേഹം ഓസ്ട്രേലിയക്കു വേണ്ടി 52 ടെസ്റ്റുകളില്‍ നിന്നും 46.55 ശരാശരിയില്‍ 3651 റണ്‍സ് നേടിയിട്ടുണ്ട്. 216 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

Story Highlights Australian Cricket Legend Dean Jones Dies In Mumbai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top