ജോസഫ് എം.പുതുശേരി കേരളാ കോൺഗ്രസ് വിട്ടു

joseph m puthussery quits kerala congress

ജോസഫ് എം.പുതുശേരി കേരളാ കോൺഗ്രസ് വിട്ടു. ജോസ് കെ.മാണി പക്ഷത്തുനിന്ന് മാറി. എൽഡിഎഫിലേയ്ക്കില്ലെന്ന് പുതുശേരി 24 നോട് പറഞ്ഞു.

പാർട്ടി വിട്ടുവെങ്കിലും ഏത് പാർട്ടിയിലേക്ക് പോകുമെന്ന കാര്യം ജോസഫ് എം.പുതുശേരി വെളിപ്പെടുത്തിയിട്ടില്ല. യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഏത് പാർട്ടിയിലേയ്‌ക്കെന്ന് തീരുമാനിച്ചിട്ടില്ലെന്നും ജോസഫ് എം പുതിശേരി പറഞ്ഞു. കൂടുതൽ പേർ പാർട്ടി വിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘എൽഡിഎഫ് നീക്കത്തോട് യോജിപ്പില്ല. പൊതുജീവിതത്തിലുടനീളം യുഡിഎഫ് നിലപാടിനോടൊപ്പം നിന്ന വ്യക്തിയാണ്. ഇതി തുടർന്നും അതിനോടൊപ്പം ചേർന്ന് നിൽക്കാൻ തന്നെയാണ് താത്പര്യം’- ജോസഫ് എം.പുതുശേരി പറയുന്നു. മുൻ കല്ലൂപ്പാറ എംഎൽഎയാണ് ജോസഫ് എം പുതുശേരി.

Story Highlights joseph m puthussery quits kerala congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top