സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി; ഇതുവരെയുള്ള മരണസംഖ്യ 592 ആയി

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ കുമാരപുരം സ്വദേശി ശ്രീധരൻ, എറണാകുളം വൈപ്പിൻ സ്വദേശി ഡെന്നിസ് എന്നിവരാണ് മരിച്ചത്. സംസ്ഥാനതിതുവരെ 592 മരണങ്ങളാണ് സർക്കാർ സ്ഥിരീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് ആലപ്പുഴയിലും എറണാകുളത്തുമായി രണ്ട് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. 56 വയസുള്ള കുമാരപുരം സ്വദേശി ശ്രീധരൻ എന്നയാളാണ് ആലപ്പുഴയിൽ മരിച്ചത്. അർബുദ ബാധയെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു മരണം. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
അതേസമയം, 52 വയസുള്ള വൈപ്പിൻ സ്വാദേശി ഡെന്നിസ് ആണ് എറണാകുളത്ത് മരിച്ചത്. കൊവിഡ് ബാധയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം. കൊവിഡ് മരണമെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. 592 കൊവിഡ് മരങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായാൽ സംസ്ഥാനത്ത് കോവിഡ് മരണങ്ങളും വർധിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്.
Story Highlights – kerala covid death toll touches 592
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here