6 ഐഎസ്എൽ താരങ്ങൾക്ക് കൊവിഡ്

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന 6 താരങ്ങൾക്ക് കൊവിഡ്. ഐഎസ്എല്ലിനായി ഗോവയിലേക്ക് പുറപ്പെടും മുൻപ് ടീമുകൾ നടത്തിയ ടെസ്റ്റിലാണ് ഇത്രയും താരങ്ങൾക്ക് കൊവിഡ് പോസിറ്റീവ് ആയതായി തെളിഞ്ഞിരിക്കുന്നത്. മൂന്ന് ക്ലബുകളിൽ നിന്നുള്ള താരങ്ങൾക്കാണ് രോഗബാധ. ടൈംസ് ഓഫ് ഇന്ത്യ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
Read Also : ഐഎസ്എലിലേക്ക് ഒരു ടീം കൂടി; ബിഡ് സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 17
ഐഎസ്എൽ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാൻ, ലീഗ് ചാമ്പ്യൻമാരായ എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി എന്നീ ടീമുകളുടെ താരങ്ങൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. താരങ്ങളിൽ രണ്ട് പേർ കൊവിഡ് മുക്തരായെന്നും മറ്റ് നാല് താരങ്ങൾ വീടുകളിൽ ഐസൊലേഷനിലാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഐഎസ്എൽ മാനദണ്ഡങ്ങൾ പ്രകാരം ഒരു താരത്തിന് കൊവിഡ് പോസിറ്റീവ് ആയാൽ ആ താരം 14 ദിവസം ഐസൊലേഷനിൽ കഴിയണം. പത്താമത്തെയും 12ആമത്തെയും 14ആമത്തെയും ദിവസങ്ങളിൽ സ്രവം പരിശോധിക്കും. ഈ മൂന്ന് പരിശോധനകളിൽ രണ്ടെണ്ണം നെഗറ്റീവായാൽ മാത്രമേ ഗോവയിലേക്ക് പോവാൻ അനുവാദം ലഭിക്കൂ.
Story Highlights – Six ISL players test positive for Covid-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here