സഹജീവിയെ രക്ഷിക്കുന്നതിനിടെ മരണത്തിനു കീഴടങ്ങേണ്ടി വന്ന വിജിത്തിന്റെ കുടുംബത്തിനായി കൈകോര്‍ത്ത് നാട്ടുകാര്‍

സഹജീവിയെ രക്ഷിക്കാന്‍ പുഴയില്‍ ചാടി മരണത്തിനു കീഴടങ്ങേണ്ടി വന്ന കണ്ണൂര്‍ പാടിയോട്ടുചാല്‍ ഏച്ചിലാംപാറ സ്വദേശി വിജിത്തിന്റെ കുടുംബത്തിനായി കൈകോര്‍ത്ത് നാട്ടുകാര്‍. വിജിത്തിന്റെ അമ്മയ്ക്കും അസുഖ ബാധിതനായ സഹോദരനും വീട് വെച്ചു നല്‍കാനുള്ള സഹായങ്ങള്‍ സ്വരൂപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാരും സുഹൃത്തുക്കളും. ഇക്കഴിഞ്ഞ 16നാണ് വളപട്ടണം പുഴയില്‍ ചാടിയ ബന്ധുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനായ വിജിത് ഒഴുക്കില്‍പ്പെട്ട് മരിച്ചത്.

പുഴയില്‍ ചാടിയ ബന്ധുവിനെ മത്സ്യത്തൊഴിലാളികളും ലൈഫ് ഗാര്‍ഡും പൊലീസും ചേര്‍ന്ന് രക്ഷിച്ചിരുന്നു. എന്നാല്‍ വിജിത്തിനെ കണ്ടെത്താനായില്ല. അടിയൊഴുക്കില്‍ പെട്ട് മുങ്ങി താഴ്ന്ന വിജിത്തിന്റെ മൃതദേഹം ഒന്നര ദിവസം നീണ്ട തെരച്ചിലിന് ഒടുവിലാണ് കണ്ടെത്തിയത്.

നാട്ടില്‍ എവിടെയും എപ്പോഴും സഹായവുമായി വിജിത് എന്നും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ മരിച്ചതോടെ കുടുംബത്തിന്റെ ഏക ആശ്രയമായി മാറി ഈ യുവാവ്. പാതി തകര്‍ന്ന വീട്ടില്‍ അമ്മയും അസുഖ ബാധിതനായ സഹോദരനും വിജിത്തിന്റെ വേര്‍പാടുണ്ടാക്കിയ ആഘാതത്തില്‍ നിന്നു മുക്തരായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവരെ സഹായിക്കാനുള്ള ശ്രമവുമായി നാട് കൈകോര്‍ക്കുന്നത്.

Story Highlights Vijith family

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top