ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ സിബിഐ കേസെടുത്തു

ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച ആരോപണങ്ങളില്‍ സിബിഐ കേസെടുത്തു. എഫ്‌സിആര്‍എ നിയമപ്രകാരമാണ് കേസ്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനം നടന്നെന്നാണ് കണ്ടെത്തല്‍.
വിദേശനിക്ഷേപം കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം അടക്കം ആവശ്യപ്പെട്ടിരുന്നു. വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനായി സ്വപ്‌നാ സുരേഷ് കൈക്കൂലി വാങ്ങിയിരുന്നെന്നത് അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എഫ്‌സിആര്‍എ ചട്ടലംഘനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനി സിബിഐ പരിശോധിക്കും.
Story Highlights – Life Mission, cbi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here