ക്ഷേത്രങ്ങളിലും പള്ളികളിലും മോഷണം നടത്തുന്നയാള്‍ അറസ്റ്റില്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറില്‍ കറങ്ങി നടന്ന് ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഭണ്ഡാരം കുത്തി തുറന്നു മോഷണം നടത്തുന്നയാള്‍ അറസ്റ്റില്‍. പുല്ലുവഴി സ്വദേശി അനില്‍ മത്തായിയെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. പെരുമ്പാവൂര്‍, കുറുപ്പംപടി, കോതമംഗലം, ആലുവ, അങ്കമാലി, തങ്കമണി, പാലാ സ്റ്റേഷനുകളില്‍ മുന്‍പ് സമാന കേസുകള്‍ ഉള്ള ആളാണ് പ്രതി. തങ്കമണി സ്റ്റേഷനിലെ സമാനമായ കേസില്‍ ആറ് മാസത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഴിഞ്ഞ ജൂലൈ 18 നാണ് പുറത്തിറങ്ങിയത്.

Story Highlights robbery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top